Black Night Gown - Film


ബ്ലാക്ക് നൈറ്റ് ഗൗണ്‍” സിനിമയാകുന്നു.

മസോണ് പ്രസിദ്ധീകരിച്ച വിനോദ് നാരായണന്റെ ബ്ലാക്ക് നൈറ്റ് ഗൗണ്‍” എന്ന പുസ്തകം സിനിമയാകുന്നു. ഹാപ്പി ട്യൂണ്സ് മീഡിയയുടെ ബാനറില് അശോക് പാലക്കാട് നിര്മിച്ച് സംവിധാനം ചെയ്യുന്ന ഹൊറര് ത്രീഡി സിനിമയുടെ കഥ,തിരക്കഥ, സംഭാഷണം നിര്വഹിക്കുന്നത് വിനോദ് നാരായണന്. ലോക പ്രശസ്ത മോഡല് ലതോയ ഡേവി പ്രധാനവേഷം ചെയ്യുന്നു. ലതോയയുടെ ഇന്ത്യയിലെ പ്രഥമ ചിത്രമാണ് ബിഗ് ബജറ്റ് സിനിമ. ത്രീഡിയുടെ നൂതന സാങ്കേതിക വിദ്യകളോടെയാണ് ഹൊറര് ചിത്രം പുറത്തിറങ്ങുന്നത്.  

മലയാളത്തിലും തമിഴിലും തെലുങ്കിലും സിനിമ റിലീസ് ചെയ്യും. അനുരക്തി എന്ന സംസ്കൃത ചിത്രവും ഗുജറാത്തിയിലും ബെംഗാളിയിലുമായി നിരവധി ചിത്രങ്ങളും ചെയ്ത അശോക് പാലക്കാട് മലയാളിയാണ്. ത്രീഡി സ്പെഷ്യലിസ്റ്റ് ടെക്നീഷ്യന് കൂടിയായ ഇദ്ദേഹം മറ്റ് ഭാഷകളില് നിരവധി ത്രീഡി ചിത്രങ്ങള് ഒരുക്കിയിട്ടുണ്ട്. തമിഴില് കറുപ്പ് ഇരവ് ഉടൈ എന്ന പേരിലും  തെലുഗില് നലുപ് രാത്രി ഗൗണു എന്ന പേരിലും സിനിമ പുറത്തിറങ്ങുന്നു.




വസുന്ധരയും ഭര്ത്താവ് ഇന്ദ്രകുമാറും കേരളത്തില് ഒരു പഴയ നാലുകെട്ട് വാങ്ങുന്നു. അത് അവര് പുതുക്കിപ്പണിത് താമസം തുടങ്ങുന്നു. അവരുടെ മകള് ഭദ്ര കോയമ്പത്തൂരിലെ ഒരു ബോര്ഡിങ്ങ് സ്കൂളിലാണ് പഠിക്കുന്നത്. അവള്ക്ക് 15 വയസുണ്ട്. കോളജ് ഹോസ്റ്റലില് വച്ച് ഭദ്രയെ ദേവിക എന്ന വിദ്യാര്ത്ഥിനിയുടെ പ്രേതം ബാധിക്കുന്നു. സമ്മര് വെക്കേഷന് വീട്ടിലേക്ക് (നാലുകെട്ടിലേക്ക്) വരുന്ന ഭദ്രയോടൊപ്പം ദേവികയുടെ പ്രേതവുമുണ്ട്

ദേവികക്ക് വീടുമായി ബന്ധമുണ്ട്. അവളുടെ അച്ഛന് സുകുമാര വര് ഇന്ദ്രകുമാറിന് വിറ്റതായിരുന്നു വീട്. സുകുമാര വര്മയുടെ ആദ്യ രണ്ടു ഭാര്യമാരും മരിച്ചു. ആദ്യഭാര്യയിലെ കുട്ടിയാണ് ദേവിക. രണ്ടാനമ്മയുടെ പേരും വസുന്ധര എന്നാണ്. വസുന്ധരയുടെ കാമുകനാല് ദേവിക കൊല്ലപ്പെടുന്നു. അതോടെ പ്രതികാരദാഹിയായിത്തീര്ന്ന ദേവികയുടെ പ്രേതം പകരംവീട്ടാന് തക്കം പാര്ത്ത് നടക്കുന്നു. അങ്ങനെയാണ് ദേവിക ഭദ്രയുടെ മേല് കൂടുന്നത്

ഭദ്ര വെക്കേഷനായി നാലുകെട്ടില് വന്നശേഷമുള്ള ത്രസിപ്പിക്കുന്ന സംഭവങ്ങളാണ് ബ്ലാക്ക് നൈറ്റ് ഗൗണ് എന്ന സിനിമയില് അരങ്ങേറുന്നത്. ദേവികയുടെ പ്രേതത്തെ ഒഴിപ്പിക്കാന് സൈക്കോളജിസ്റ്റായ ഫാദര് ഇഗ്നേഷ്യസ് ചുങ്കക്കാരന് രംഗത്ത് വരുന്നു. യഥാര്ത്ഥത്തില് ദുരാത്മാവ് ഏതാണ് എന്ന കണ്ഫ്യൂഷന് ചിത്രത്തില് ഉടനീളം നിലനിര്ത്തിക്കൊണ്ടാണ് കഥ പറഞ്ഞിരിക്കുന്നത്. വസുന്ധരയുടേയും ഇന്ദ്രകുമാറിന്റേയും പ്രണയ രംഗങ്ങളേയും ഇന്ദ്രകുമാറും ഭദ്രയും തമ്മിലുള്ള ബന്ധങ്ങളേയും ദേവിക പ്രത്യേകരീതിയിലാണ് വീക്ഷിക്കുന്നത്..

Click for Malayalam Edition free reading http://amzn.in/c3dasSh
Click for English Edition free reading http://amzn.in/eD5m57J
VINOD NARAYANAN’s author page on AMAZON https://www.amazon.com/author/vinodnarayanan